ബഫർ സോൺ: മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷം
തിരുവനന്തപുരം: ബഫർ സോൺ സർവേയ്ക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിക്ക് നേരെ ചോദ്യപ്പട്ടിക അവതരിപ്പിച്ച് പ്രതിപക്ഷം. വിഷയത്തിലെ പ്രധാന ആശങ്കകൾ ഉൾപ്പെടുത്തിയുള്ള ചോദ്യപ്പട്ടിക പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസിദ്ധീകരിച്ചു.
പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾ:
* ജനവാസമേഖകൾ ഉൾപ്പെടുത്തി എന്തിനാണ് ബഫർ സോൺ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്?
* അവ്യക്തതൾ മാത്രം നിറഞ്ഞ രണ്ടാം റിപ്പോർട്ട് ആർക്ക് വേണ്ടിയാണ് പ്രസിദ്ധീകരിച്ചത്?
* ഉപഗ്രഹ സർവേ മാത്രം മതിയെന്ന് നിശ്ചയിച്ചത് ആരാണ്?
* ഈ പ്രക്രിയകളിൽ നിന്ന് റവന്യൂ - തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയത് എന്തിന്?
* ഓഗസ്റ്റ് 29-ന് ലഭ്യമായ റിപ്പോർട്ട് മൂന്ന് മാസം പൂഴ്ത്തിവച്ചത് എന്തിന്?
ബഫർ സോൺ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള പത്രസമ്മേളനത്തിനിടെയാണ് സതീശൻ ചോദ്യപ്പട്ടിക പുറത്ത് വിട്ടത്.
Leave A Comment