ഒരു വട്ടം കൂടി അവർ ഒത്തുകൂടി : കുഴൂർ ഐരാണിക്കുളം എച്ച് .എസ് .എസ്സിൽ പൂർവവിദ്യാർത്ഥി സംഗമം നടന്നു
കുഴൂർ : അരനൂറ്റാണ്ടു പിന്നിട്ട ഓർമ്മകൾ പുതുക്കാൻ കുഴൂർ ഐരാണിക്കുളം സർക്കാർ ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ പൂർവിദ്യാർത്ഥികളുടെ "ഫ്രണ്ട്സ് സൗഹൃദ കൂട്ടായ്മ "യുടെ രണ്ടാമത് സംഗമം നടന്നു. ജില്ലാ ജഡ്ജ് , ടി.കെ.സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.
തിങ്കളാഴ്ചയിലെ യോഗത്തിൽവെച്ച് വിദ്യാലയത്തിലെ കലാപ്രതിഭ, രചനാപ്രതിഭ എന്നിവർക്കുള്ള എൻഡോവ്മെൻറ് തുകയായ 55,555 രൂപയും പ്രധാനാധ്യാപികക്ക് കൈമാറി. പൂർവ്വഅധ്യാപകരെ ആദരിക്കുന്ന 'ഗുരുവന്ദനം'ചടങ്ങും സംഘടിപ്പിച്ചു.
കൂട്ടായ്മയിലെ അംഗങ്ങളുടെ സഹായത്തോടെ വിദ്യാലയത്തിലെ ആറ് വിദ്യാർത്ഥികൾക്ക് ധനസഹായം, വിദ്യാലയത്തിലെ പുതിയ ഐടി ലാബിലേക്ക് 10 കമ്പ്യൂട്ടറുകൾ, മേശകൾ, വാട്ടർ പ്യൂരിഫയർ, ക്ലാസ്സു മുറിയിലേക്ക് സ്മാർട്ട് ഫർണീച്ചറുകൾ എന്നിവ ലഭ്യമായിട്ടുണ്ട്. കൂടാതെ പഠനരംഗത്തെ മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻ്റിനുവേണ്ടി രണ്ടുലക്ഷം രൂപയും ഇവർ നൽകിയിട്ടുണ്ട്.
വിൻസെൻ്റ് മണവാളൻ അധ്യക്ഷനായ യോഗത്തിൽ, പ്രധാന അധ്യാപിക മെജോ പോൾ, ടി. ഉണ്ണികൃഷണൻ, പി ടി എ പ്രസിഡന്റ് പി. കെ. സോജൻ ,പി. വി. അരുൺ എന്നിവർ സംസാരിച്ചു .
Leave A Comment