പ്രാദേശികം

മരച്ചീനികർഷകർക്ക് വെള്ളിടിയായി വൈറസ് ബാധ

മേലൂർ: മരിച്ചീനി കൃഷിക്ക് സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പഞ്ചായത്തിൽ കർഷർക്ക് ദുരിതമായി വൈറസ് ബാധ.പൂലാനി കൊമ്പിച്ചാൽ പാടശേഖരത്തിലും, പൂത്തുരുത്തി പാലത്തിനു സമീപമുള്ള പാടശേഖരങ്ങളിലെ ഏക്കറുക്കണക്കിന് കൃഷിയിടിത്തിലാണ് മരിച്ചീനി കൃഷിയിലാണ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.

കാഴ്ചയിൽ മരിച്ചീനിക്ക് ഒരു കുഴപ്പവുമില്ലെങ്കിലും, മരിച്ചീനി പറച്ചെടുത്തു കഴിഞ്ഞാൽ കിഴങ്ങ് അഴുകി പോയിരിക്കുകയോ, അല്ലെങ്കിൽ കിഴങ്ങ് മുറിച്ച് നോക്കിയാൽ മഞ്ഞ ബാധിച്ച് ഇരിക്കുന്നത് കാണാം,2018ലെ പ്രളയത്തിനും അതിനുശേഷം കോവി ഡിനെ തുടർന്ന് വിപണി തകർന്ന കർഷകർക്ക് ഇത്തവണ മരിച്ചീനിക്ക് കിലോ 24 രൂപയ്ക്ക് തോട്ടത്തിൽ നിന്നും പറിച്ച് കൊണ്ട് പോകുവാൻ ആവശ്യക്കാർ ഏറെയുള്ളപ്പോഴാണ് വൈറസ് രൂപത്തിൽ കർഷകരെ ദുരിതം വേടയാടുന്നത്.കൃഷി ഓഫീസറുടെ നേതൃത്വത്തിൽ  പരിശോധന നടത്തി.

മരിച്ചീനി കൃഷിയിൽ ആദ്യമായാണ് ഇത്തരത്തിൽ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത് അതിനാൽ കൂടുതൽ പഠനങ്ങൾക്ക് ശേഷം മാത്രമേ ഇതിന് പ്രതിവിധി കണ്ടെത്തുവാൻ കഴിയൂ. ദുരിതത്തിലായ കർഷകർക്ക് നഷ്ടപരിഹാരം കണ്ടെത്തി നൽകുവാൻ കൃഷി വകുപ്പും ഭരണാധിക്കാരികളും ശ്രമിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Leave A Comment