പ്രാദേശികം

പ്രതീക്ഷ ഫൗണ്ടേഷൻ : ഈ വർഷത്തെ സ്റ്റുഡന്റ് ടാലെന്റ് വിദ്യാഭ്യാസ അവാർഡ് നൗറിൻ. ടി. ബിരാന്

കൊടുങ്ങല്ലൂർ : കഴിഞ്ഞ ഇരുപത് വർഷമായ കൊടുങ്ങല്ലൂരിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ചുവരുന്ന പ്രതീക്ഷ ഫൗണ്ടേഷന്റെ ഈ വർഷത്തെ സ്റ്റുഡന്റ് ടാലെന്റ് വിദ്യാഭ്യാസ അവാർഡ് എംബിബിഎസിന് ഉയർന്ന മാർക്ക്‌ നേടിയ നൗറിൻ. ടി. ബിരാന് സമ്മാനിച്ചു. പ്രതീക്ഷ ഫൗണ്ടേഷൻ്റെ ലോഗോ ഉൾപ്പെട്ട ഫലകവും 5001 രൂപയും ഉൾപ്പെട്ടതാണ് പ്രതീക്ഷ ഫൗണ്ടേഷൻ്റെ സ്റ്റുഡൻ്റ് ടാലൻ്റ് അവാർഡ്.
 
ഫൗണ്ടേഷൻ പ്രസിഡന്റ്‌ സലീം തോട്ടുങ്ങലിന്റെ അധ്യക്ഷതയിൽ ലക്ഷദ്വീപ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ചെറിയകോയ അവാർഡ് ജേതാവിന് മൊമെന്റോയും ക്യാഷ് അവാർഡും നൽകി.
 
ചടങ്ങിൽ അഡ്വക്കേറ്റ് അബ്ദുൾകാദർ കണ്ണേഴത്ത് മുഖ്യാഥിതി ആയിരുന്നു.മുൻ കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് പി. ഡി. വിശ്വംഭരൻ മുഖ്യപ്രഭാഷണവും പി.എ .സീതി,  ടി. യു. മുഹമ്മദ് ബഷീർ, ഹനീഫ കടമ്പോട്ട്, അഡ്വക്കേറ്റ്മാരായ ടി. ബാബുരാജ്, കെ. പി. മനോജ്‌, ജെസ്സി ബാബുരാജ്,ഫാത്തിമ പ്രിയദർശിനി, അവാർഡ് ജേതാവ് നൗറിൻ. ടി. ബീരാൻ എന്നിവർ സംസാരിച്ചു.

Leave A Comment