പ്രാദേശികം

തെരുവുനായ് ശല്യം : എസ്.ഡി.പി.ഐ. പ്രവർത്തകർ ചെങ്ങമനാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്‌ നടത്തി

ചെങ്ങമനാട് : തെരുവുനായ്ക്കളെ നിയന്ത്രിക്കുക, മനുഷ്യജീവൻ സംരക്ഷിക്കുക എന്നീ ആവശ്യം ഉന്നയിച്ച് എസ്.ഡി.പി.ഐ. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങമനാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്‌ നടത്തി.

പ്രതിഷേധയോഗം മണ്ഡലം പ്രസിഡൻറ് എൻ.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു.
സമദ് പാലപ്രശ്ശേരി, ഹാഷിം തുരുത്ത്, മനോജ്‌ പി. മൈലൻ, സസ്ന സിദ്ദീഖ്, ഷമീറ ഷെരീഫ്, സാബി ബഷീർ എന്നിവർ സംസാരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി എനിവർക്ക് നിവേദനം നൽകി.

Leave A Comment