പ്രാദേശികം

ലഹരി വിപത്തിനെതിരെ പൂവത്തുശ്ശേരി സെന്റ് ജോസഫ്സ് സ്കൂള്‍; മുഖ്യ സംഘാടകരായി ലയൺസ് ക്ലബ്‌

അന്നമനട: പൂവത്തൂശ്ശേരി ലയൺസ് ക്ലബ്‌ ലയണിസ്റ്റിക് വർഷാരംഭം ആഘോഷിച്ചു.  പൂവത്തുശ്ശേരി സെന്റ് ജോസഫ്സ് സ്കൂളിൽ ചേർന്ന ക്ലബ്‌ അംഗങ്ങൾ സ്കൂൾ അധികൃതരുമായി ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷതൈകൾ നടുകയും ലഹരി വിപത്തിനെതിരെ സന്ദേശം പകരുന്ന തെരുവ് നാടകം കുട്ടികളെക്കൊണ്ട്അവതരിപ്പിക്കുകയും ചെയ്തു. 

സബ് ഇൻസ്‌പെക്ടർ എസ് ശിവകുമാർ , ഡീ അഡിക്ഷൻ സെന്റർ ഉദ്യോഗസ്ഥൻ നിബിൻ പോൾ എന്നിവര്‍ ലഹരിവിരുദ്ധ  ക്ലാസുകൾ നയിച്ചു.  ലയന്‍സ് ക്ലബ്‌ ഭാരവാഹികളായ  രമേഷ് രാമകൃഷ്ണൻ, ഉഷ നായർ, ജോജി തോമസ്,  കെ എ മാർട്ടിൻ , ഒ ജെ പോൾ ,  ബാലകൃഷ്ണൻ, ഡോക്ടര്‍  പ്രസാദ്, ഐ എ തോമസ് , വിൻസെന്റ് എന്നിവർ പങ്കെടുത്തു. 

സ്കൂളിലേക്ക് ക്ലബ്‌ നല്‍കിയ പ്രഥമ ശുശ്രൂഷ കിറ്റുകൾ ഹെഡ് മിസ്ട്രെസ് സിസ്റ്റെര്‍ മരിയ പോൾ ഏറ്റു വാങ്ങി. 

Leave A Comment