പ്രാദേശികം

റവന്യൂ കലോത്സവം : ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

ഇരിഞ്ഞാലക്കുട : റവന്യു ജില്ലാ കലോൽസവതോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ നാല് ഹോട്ടലുകളിൽ നിന്നാണ് മാംസഹാരം ഉൾപെടെയുള്ള പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഹോട്ടൽ കീർത്തി, കഫേ ഡിലൈറ്റ്, സുലൈമാനി , ബോബനും മോളിയും തുടങ്ങിയവയിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇവർക്കെതിരെ പിഴ ഉൾപെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

നഗരസഭ ആരോഗ്യ വിഭാഗം ഇൻസ്പെക്ടർ അനൂപ് കുമാർ ടി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഐ. കുമാർ , സി.ജി. അജു , പി.വി. സൂരജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. നഗരത്തിൽ കലോൽസവത്തിന്റെ ഭാഗമായി തിരക്ക് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഭക്ഷണം വിളമ്പുന്ന സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

സുരക്ഷിതമായി മാത്രം ഭക്ഷണം നൽകുകയും ചൂടുള ഭക്ഷണസാധനങ്ങൾ വിതരണം ചെയണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു കൂടാതെ കുടിക്കുന്നതിനായി ന തിളപ്പിച്ചാറ്റിയ വെള്ളം നൽകാനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്.

Leave A Comment