പി കെ എസ് കെട്ടിട നിർമ്മാണ ഫണ്ട് കൈമാറി
വെള്ളാങ്ങല്ലൂർ : പട്ടികജാതി ക്ഷേമ സമിതി (PKS) സംസ്ഥാന കമ്മിറ്റി ഓഫീസിനായി സമാഹരിച്ച നിർമ്മാണ ഫണ്ട് സംസ്ഥാന ജോ : സെക്രട്ടറി സി കെ ഗിരിജ ഏറ്റുവാങ്ങി.
ചടങ്ങിൽ സിപിഐഎം ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, പി കെ എസ് ജില്ലാ വൈസ് പ്രസിഡണ്ട് കെ വി ഉണ്ണികൃഷ്ണൻ , ഏരിയ ട്രഷറർ കെ വി വിനോദ്, ജോ: സെക്രട്ടറി സി കെ സത്യൻ ഏരിയ നേതാക്കളായ സ്മിജേഷ് തങ്കപ്പൻ, പ്രസന്ന അനിൽകുമാർ , സി കെ തിലകൻ , പി കെ രതീഷ്, എംസി ഷാജു, പി ആർ അജേഷ് എന്നിവർ സന്നിഹിതരായിരുന്നു.
കെ പി മോഹനൻ അധ്യക്ഷനായിരുന്നു.
Leave A Comment