പ്രാദേശികം

കൊടുങ്ങല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിലെ മേത്തലയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു.മേത്തലപ്പാടം ചള്ളിയിൽ ഈശ്വരമംഗലത്ത് ക്ഷേത്രത്തിൽ പകൽ എഴുന്നള്ളിപ്പിനെത്തിയ മാറാടി അയ്യപ്പൻ എന്ന കൊമ്പനാണ് ഇടഞ്ഞത്.

ഇന്ന്  വൈകീട്ട്  നാല് മണിയോടെയായിരുന്നു സംഭവം.
എഴുന്നള്ളിപ്പിനായി ഒരുക്കുന്നതിനിടയിലാണ് ആന ഇടഞ്ഞത്.നെറ്റിപ്പട്ടം വലിച്ചെറിഞ്ഞ കൊമ്പൻ ക്ഷേത്രപരിസരത്തെ തെങ്ങ് കുത്തി മറിച്ചു.മുൻ കാലുകളിൽ കൂച്ചു ചങ്ങലയുണ്ടായതിനാൽ ആനയെ തളയ്ക്കാനായി.എങ്കിലും മെരുങ്ങാതെ അക്രമാസക്തനായി നിൽക്കുകയാണ് കൊമ്പൻ.

Leave A Comment