ശക്തമായ ഇടിമിന്നലിൽ മാള മേഖലയില്‍ വീടുകൾക്ക് നാശം
മാള: മാള മേഖലയില്‍ ശക്തമായ ഇടിമിന്നലിൽ വീടുകൾക്ക് നാശം .ഇന്ന് ഉച്ചക്ക് ഉണ്ടായ ഇടിമിന്നലിൽ അഷ്ടമിച്ചിറ ഭാഗത്താണ് നാലോളം വീടുകളിൽ നാശ നഷ്ടം സംഭവിച്ചത്.പുല്ലൻ കുളങ്ങര ഐവീട്ടിൽ തങ്ക നാരായണന്റെ വീട്ടിലെ സീലിങ് തകർന്നു. വീടിന് മുൻ ഭാഗത്തെ ഭിത്തി അടർന്നു വീണു. മീറ്റർ കത്തി നശിച്ചു. സ്വിച്ച് ബോർഡുകൾ,സർവീസ് വയർ എല്ലാം കത്തി നശിച്ച നിലയത്തിലാണ്.
സമീപത്തെ ഐ വീട്ടിൽ സനൽകുമാർ, മേപ്പുള്ളി മുരളീധരൻ, ഐ വീട്ടിൽ വിജയൻ, വാർഡ് മെമ്പർ കെ.വി. രഘു എന്നിവരുടെ വീടുകളിലും ഇടിമിന്നലിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നശിച്ചു.
മാള മുസ്ലിം ദേവാലയത്തിന് സമീപം തെങ്ങ് കത്തി.
Leave A Comment