പ്രാദേശികം

നവകേരള സദസ്സിന് സി.പി.എം പ്രസിഡന്‍റ് ഭരിക്കുന്ന വേളൂക്കര പഞ്ചായത്ത് പണം നല്‍കില്ല

വെള്ളാങ്ങല്ലൂര്‍: നവകേരള സദസ്സിന് സി.പി.എം പ്രസിഡന്‍റ് ഭരിക്കുന്ന വേളൂക്കര പഞ്ചായത്ത് പണം നല്‍കില്ല. വേളൂക്കര പഞ്ചായത്ത് ഭരണസമിതിയാണ് നവകേരള സദസ്സിന് പണം നല്‍കേണ്ടന്ന തീരുമാനമെടുത്തത്. 

വേളൂക്കര പഞ്ചായത്ത് ഭരണസമിതിയിലെ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ എതിർപ്പ് എഴുതി നൽകിയ സാഹചര്യത്തിലാണ് പണം നൽകേണ്ടെന്ന തീരുമാനമെടുത്തത്. പഞ്ചായത്തിൽ എല്‍‍.ഡി.എഫിനും കോൺഗ്രസിനും 8 അംഗങ്ങൾ വീതം തുല്യനിലയിലാണ്. രണ്ട് അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. 

കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ എതിർപ്പ് അറിയിച്ചതോടെയാണ് പണം നൽകേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.

Leave A Comment