പ്രാദേശികം

ചെറായിയിൽ ഓടി കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; ആളപായമില്ല

എറണാകുളം ചെറായിയിൽ ഓടി കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. റേഡിയേറ്ററിൽ നിന്ന് പുക കണ്ടതിന് പിന്നാലെ ലോറി ഡ്രൈവറും സഹായിയും വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ വന്‍ അപകടമാണ് ഒഴിവായത്. തൊടുപുഴയിൽ നിന്നും കേരള ഫീഡ്സിന്‍റെ കാലിതീറ്റയുമായി വൈപ്പിൻ മാലിപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി. ലക്കി ട്രാൻസ്പോർട്ട് കമ്പിനിയുടെ താണ് ലോറി. തീപിടിത്തത്തില്‍ ലോറിയുടെ ക്യാബിൻ പൂർണമായും കത്തിനശിച്ചു. വടക്കൻ പറവൂരിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി തീകെടുത്തി. ഫയര്‍ഫോഴ്സ് എത്തുമ്പോഴും ലോറിയുടെ ക്യാബിനില്‍നിന്ന് വലിയരീതിയിലാണ് തീ ഉയര്‍ന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. മുന്‍വശത്തെ എഞ്ചിന്‍ ഭാഗങ്ങളും ക്യാബിനും പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

Leave A Comment