പ്രാദേശികം

മൂർക്കനാട് ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ഇരിങ്ങാലക്കുട:  മൂർക്കനാട് ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മുര്‍ക്കനാട് ശിവ ക്ഷേത്ര കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയ പുറത്താട് വലിയവീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ അഖിൽ ക്യഷ്ണയാണ് (16) മരണമടഞ്ഞത്. 

ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. വൈകീട്ടായിരുന്നു സംഭവം. കൂട്ടുകാര്‍ക്ക് ഒപ്പം കളി കഴിഞ്ഞ് കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയതായിരുന്നു അഖിൽ . 

കാല്‍ വഴുതി വീണ് അഖില്‍ ക്യഷ്ണയെ കുളത്തില്‍ കുളിച്ചു കൊണ്ടിരുന്ന മറ്റുള്ളവര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave A Comment