വാഹനാപകടം: അന്നമനടയിലെ കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു
അന്നമനട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കോൺഗ്രസ് പ്രാദേശിക നേതാവ് അന്തരിച്ചു. അന്നമനട മണ്ഡലം കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ് പാലിശ്ശേരി പറയംവളപ്പിൽ പി വി സജീവൻ ആണ് മരിച്ചത്.അപകടത്തിൽ ഭാര്യയും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായ കല്ല്യാണിക്കുട്ടി സജീവനും പരിക്കേറ്റിരുന്നു. അവർ ചികിത്സയിലാണ്. സജീവന്റെ സംസ്കാരം നാളെ (4-3-24) വൈകീട്ട് 4 മണിക്ക്.
Leave A Comment