നഗരസഭ ജീവനക്കാരന്റെ അഴിമതി: ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണം
ഇരിങ്ങാലക്കുട: സെക്രട്ടറിയുടെ വ്യാജ ഒപ്പും മുനിസിപ്പൽ സീലും ഉപയോഗിച്ച് കണ്ടിജന്റ് ജീവനക്കാരിയുടെ വ്യാജ സാലറി സർട്ടിഫിക്കറ്റ് ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത മുൻസിപ്പൽ ജീവനക്കാരനും അഴിമതിക്കു കൂട്ട് നിന്ന മുൻസിപ്പൽ സെക്രട്ടറിക്കും ചെയർപേഴ്സണെതിരെയും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഈ വിഷയത്തിൽ സമഗ്ര അന്വേക്ഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്കു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
മാർച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം പി.കെ. മനുമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെകട്ടറി ഐ.വി. സജിത്ത്, വിഷ്ണു പ്രഭാകരൻ, കെ.ഡി. യദു, അഖിൽ ലക്ഷ്മണൻ, രഞ്ചു സതീഷ്, നഗരസഭ കൗണ്‍സിലർമാരായ സി.സി. ഷിബിൻ, എം.എസ്. സഞ്ചയ് എന്നിവർ പ്രസംഗിച്ചു.
Leave A Comment