പ്രതീകാത്മക ശവമഞ്ചവുമേന്തി പഞ്ചായത്ത് ഓഫീസിലേക്ക് ബി ജെ പി മാർച്ച്
താന്ന്യം: അടച്ചുപൂട്ടിയ താന്ന്യം പഞ്ചായത്ത് ക്രിമിറ്റോറിയം ഉടൻ പ്രവർത്തനം ആരംഭിക്കുക, പൊതുജനങ്ങളോടുള്ള പഞ്ചായത്ത് ഭരണാധികാരികളുടെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതീകാത്മക ശവമഞ്ചവുമേന്തി താന്ന്യം പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതീകാത്മക മൃതദേഹം വെച്ച് റീത്തുകൾ അർപ്പിച്ചും, സ്ഫുടം ചെയ്തും പ്രവർത്തകർ പ്രതിഷേധിച്ചു,
ബിജെപി താന്ന്യം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ബി ജെ.പി തൃശ്ശൂർ ജില്ലാ സെക്രട്ടറി ലോജനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. ബി ജെ പി താന്ന്യം പഞ്ചായത്ത് പ്രസിഡണ്ട് എൻ എസ് സുഗതൻ അധ്യക്ഷനായി.
പഞ്ചായത്ത് ജനറൽ സെക്രട്ടറി രതീഷ് ടി.ജി , നാട്ടിക മണ്ഡലം പ്രസിഡണ്ട് ഇ.പി ഹരിഷ് ,മഹിള മോർച്ച ജില്ല പ്രസിഡണ്ട് ജാൻസി ഇ പി . ജില്ല കമ്മിറ്റി അംഗം പ്രസീത കെ.പി, മണ്ഡലം ഭാരവാഹികളായ നിഷ പ്രവീൺ, പ്രകാശൻ കണ്ടങ്ങത്ത്, റിനി കൃഷ്ണ പ്രസാദ്, പഞ്ചായത്ത് ഭാരവാഹികളായ സന്തോഷ് തണ്ടാശ്ശേരി സുധീർ പൊറ്റെക്കാട്ട് .വിനോബ്, ബിന്ദു സുധീർ എന്നിവർ നേതൃത്വം നൽകി.
Leave A Comment