പൈങ്ങോട് ഗവൺമെൻറ് എൽ പി സ്കൂളില്‍ 'തണൽ' ഉൽഘാടനം ചെയ്തു
പൈങ്ങോട്: വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ അറുപതാണ്ട് പഴക്കമുള്ള പൈങ്ങോട് ഗവൺമെൻറ് എൽ പി സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിൽ 18.5 ലക്ഷം രൂപ ചെലവ് വരുന്ന സ്റ്റാർസ് മോഡൽ പ്രീ പ്രൈമറി പ്രോജക്ട് തണൽ ഉൽഘാടനം ചെയ്തു. അഡ്വ: വി.ആർ. സുനിൽകുമാർ തണൽ നാടിനായി സമർപ്പിച്ചു.
തൃശൂർ ജില്ലാ പഞ്ചായ ത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, ജില്ലാ പഞ്ചാ യത്ത് മെമ്പർ ഷീല അജയഘോഷ്, സമഗ്ര ശിക്ഷ കേരള ഡയറ ക്ടർ ഡോക്ടർ സുപ്രിയ എ. ആർ, ജില്ലാ വിദ്യാ ഭ്യാസ ഡെപ്യൂട്ടി ഡയറ ക്ടർ ടി.വി മദനമോഹനൻ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. തണലിൻ്റെ ഭാഗമായി തൊഴിലിടം മുതൽ കളിയിടം വരെയുള്ള പ്രവർത്തനയിടങ്ങളുടെ ഉദ്ഘാടനം വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായ ത്ത് പ്രസിഡണ്ട് എം എം മുകേഷ് നിർവ്വഹിച്ചു.
ഗവ:യു.പി.സ്കൂൾ അദ്ധ്യാപിക ധന്യ, ജോൺസൺ കോലങ്കണ്ണി, മുൻ അദ്ധ്യാപകർ, നിർമ്മാ ണ പ്രവർത്തനത്തിൽ പങ്കാളിയായവർ തുടങ്ങിയവരെ ആദരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പി.ടി. എ ,ഒ.എസ്.എ. ഭാരവാ ഹികൾ തുടങ്ങിയവർ സംസാരിച്ചു.
Leave A Comment