പ്രാദേശികം

കുന്നുകരയിൽ വനിതാ സ്വാശ്രയ ഗ്രൂപ്പുകളുടെ വാർഷിക സമ്മേളനം

കുന്നുകര : കുന്നുകര റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിലുള്ള വനിതാ സ്വാശ്രയ ഗ്രൂപ്പുകളുടെ ഒന്നാം വാർഷിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് പി.പി. ജോയി അധ്യക്ഷനായി. റോജി എം. ജോൺ എം.എൽ.എ. സ്വാശ്രയ ഗ്രൂപ്പുകളുടെ വിവിധ ഉത്പന്നങ്ങൾ വിപണനം നടത്തി. 

പഞ്ചായത്ത് പ്രസിഡൻറ് സൈന ബാബു, വൈസ് പ്രസിഡൻറ് എം.എ. അബ്ദുൾ ജബ്ബാർ, കെ.വി. രവീന്ദ്രൻ, ടി.എ. നവാസ്, ഷിബി പുതുശ്ശേരി, അസി. രജിസ്ട്രാർ സാജിത, സാബിറ ബീവി, എ.ബി. മനോഹരൻ, കെ.വി. പോൾ, ഫ്രാൻസിസ് തറയിൽ, സി.യു. ജബ്ബാർ, എം.എ. സുധീർ, പി.പി സെബാസ്റ്റ്യൻ, സെക്രട്ടറി എ.സി. അമ്പിളി, പി.എ. ഡേവീസ് എന്നിവർ പങ്കെടുത്തു.

Leave A Comment