പ്രാദേശികം

വടക്കുംകര മഹല്ല് കമ്മിറ്റിയുടെ ലഹരി ബോധവൽക്കരണ ക്‌ളാസ്

വെള്ളാങ്ങല്ലുർ: സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവി വാഗ്‌ദാനങ്ങളായ സ്കൂൾ, കോളേജ് വിദ്യാർത്ഥി കളേ യും യുവ തലമുറയേയും വഴി പിഴപ്പിക്കുന്ന ലഹരി ഉപയോഗത്തിനു എതിരെ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്‌ളാസ് നടന്നു. വടക്കുംകര മദ്രസ ഹാളിൽ നടന്ന  ബോധവൽക്കരണ ക്‌ളാസ് റിട്ട .എക്സൈസ് ഇൻസ്‌പെക്ടർ കെ. എം .അബ്ദുൾ ജമാൽ നയിച്ചു.

മഹല്ല്‌ ഖത്തീബ് അബ്ദുൾ റഹ്മാൻ ബാഖവി ഉൽഘാടനം ചെയ്തു,മഹല്ല് പ്രസിഡന്റ് അബ്ദുൽ സലാം, സെക്രെട്ടറി,കെ. എച്, മുഹമ്മദലി, വൈസ് പ്രസിഡന്റ് ബഷീർ തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു

Leave A Comment