ആലുവ - നെടുമ്പാശ്ശേരി റോഡിൽ കാർ അപകടത്തിൽ പെട്ടു, ദുരന്തം ഒഴിവായത് തലനാരിഴക്ക്
ചെങ്ങമനാട് : ആലുവ - നെടുമ്പാശേരി റോഡിൽ കോട്ടായിൽ വാഹനാപകടം. തൃശൂരിൽ നിന്നും വല്ലാർപാടം പള്ളിയിൽ ദർശനം കഴിഞ്ഞ് കാറിൽ മടങ്ങിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വൺവേ മീഡിയനിൽ നിന്നും ഇടിച്ചിറങ്ങിയ കാർ നേരെ എതിർ വശത്തുള്ള വൺവേയിലേക്ക് പതിക്കുകയായിരുന്നു. കാറിൽ രണ്ടു പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കൈ കുഞ്ഞുമുണ്ടായിരുന്നു. ആർക്കും കാര്യമായ പരിക്കില്ല. കാറിന്റെ മുൻ വശത്തെ രണ്ട് ചക്രങ്ങളും പൊട്ടി തകർന്നു.
വളരെ തിരക്കേറിയ വൺവേ റോഡിൽ കാർ ഇടിച്ചിറങ്ങുന്ന സമയത്ത് മറ്റു വാഹനങ്ങളൊന്നും ഇല്ലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചെങ്ങമനാട് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Leave A Comment