പ്രാദേശികം

കരൂപ്പടന്നയിൽ പിക്കപ്പ് വാനിടിച്ചു പരിക്കേറ്റത് അഞ്ചു പേർക്ക്; ഒരാളുടെ നില ഗുരുതരം

കോണത്തുകുന്ന്‍: കരൂപ്പടന്നയിൽ പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റത് മൂന്ന് വയസുകാരനടക്കാം അഞ്ചു പേർക്ക്. വൈകീട്ടോടെയായിരുന്നു മദ്യപിച്ചു വാഹനം ഓടിച്ച യുവാവ് മൂന്ന്‍ സ്കൂട്ടർ യാത്ര ക്കാരെയും വഴി യാത്രക്കരെയും ഇടിച്ചു തെറിപ്പിച്ചത്. യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കരുപ്പടന്ന ആശുപത്രി ജങ്ക്ഷൻ പരിസരത്ത് വെച്ച് ആണ് അപകടം ഉണ്ടായത്.

സ്കൂട്ടര്‍ യാത്രക്കാരായ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജങ്ഷന്‍ സ്വദേശി കൂത്തുപാലക്കല്‍ ജിതേഷിന്റെ ഭാര്യ സുമിഷ (30), വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജങ്ഷന്‍ സ്വദേശി കൂത്തുപാലക്കല്‍സുരേന്ദ്രന്റെ ഭാര്യ ശ്യാമള (51), വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജങ്ഷന്‍ സ്വദേശി കൂത്തുപാലക്കല്‍ ജിതേഷിന്റെ മകന്‍ അര്‍ണവ് (മൂന്ന്), കാട്ടുങ്ങച്ചിറ പടിഞ്ഞാറെക്കാടന്‍ വീട്ടില്‍ വിനില്‍ വിത്സണ്‍ (41) എന്നിവരെയും, റോഡരികിലൂടെ നടന്നു പോയിരുന്ന കരൂപ്പടന്ന പിച്ചത്തറ വീട്ടില്‍ അബ്ദുള്‍ഖാദര്‍ (60) കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലക്ക് ഗുരുതരമായി പരിക്കേറ്റ വിനില്‍ വിത്സനെ പിന്നീട് എറണാകുളം ആസ്റ്ററിലേക്ക് കൊണ്ടുപോയി.

Leave A Comment