കോണ്‍ഗ്രസ് അനിൽ മാന്തുരുത്തിയെ അനുസ്മരിച്ചു
വെള്ളാങ്ങല്ലൂർ: മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന അനിൽ മാന്തുരുത്തിയുടെ ഒന്നാം ചരമ വാർഷികം വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. വെള്ളാങ്ങല്ലൂർ സഹകരണ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ടി. യു. രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി.
കമാൽ കാട്ടകത്ത്, ഇ. വി. സജീവ്, വി. മോഹൻദാസ്, കെ.എൻ. സജീവൻ, ധർമജൻ വില്ലാടത്ത്, ഷംസു വെളുത്തേരി, എ. ചന്ദ്രൻ, കെ. എച്ച്. അബ്ദുൽ നാസർ, ടി. കെ. ഹമീദ്, കെ. കൃഷ്ണകുമാർ, ബിജു പോൾ, ജാസ്മിൻ ജോയ്, ടി. ജെ. ജോസഫ്.എ, എ. മുസമ്മിൽ, റസിയ അബു, മല്ലിക ആനന്ദൻ എന്നിവർ സംസാരിച്ചു.
Leave A Comment