കൊടുങ്ങല്ലൂരിൽ വീടിന്‍റെ കിടപ്പുമുറിയിൽ തീപിടുത്തം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ വീടിൻ്റെ കിടപ്പുമുറിയിൽ തീപിടുത്തം, ഗൃഹോപകരണങ്ങൾ കത്തിനശിച്ചു ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിന് പടിഞ്ഞാറ് വശം അഞ്ചപ്പാലം റോഡിൽ ഒരുമ കൂട്ടായ്മ പരിസരത്ത് വട്ടപ്പറമ്പിൽ അലി അക്ബറിൻ്റെ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്.
ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
കിടപ്പുമുറിയിലെ കിടക്കയാണ് ആദ്യം കത്തിയത്.
തുടർന്ന് തീ പടരുകയായിരുന്നു.
പുകയുയരുന്നതു കണ്ട വീട്ടുകാരും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി.
തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.
Leave A Comment