പ്രാദേശികം

കോൺഗ്രസിന്റെ ആശയങ്ങളിലൂന്നി ഫാസിസ്റ്റുകളെ താഴെയിറക്കണം; വി ഡി സതീശന്‍

കോണത്തുകുന്ന്‍: ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പാർലിമെന്ററി ജനാധിപത്യത്തെ കുരുതിക്കളമാക്കുകയും ഭരണ ഘടനയെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഏകാധിപത്യ ഭരണ കൂടത്തെ താഴെയിറക്കാൻ കോൺഗ്രസ്സിന്റെ ആശയങ്ങൾ മുറുകെ പിടിച്ചു പോരാടണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ വി. ഡി. സതീശൻ. വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഓഫീസ് കെ. ഐ. നജീബ് സ്മാരക മന്ദിരം കോണത്തുകുന്നിൽ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയിരുന്നു പ്രതിപക്ഷ നേതാവ്. 

കേരളത്തിന്‌ കേന്ദ്രത്തിൽ നിന്നും  കഴിഞ്ഞ 5 വർഷം കൊണ്ട് ലഭിക്കേണ്ട 25000 കോടിയുടെ നികുതി സംസ്ഥാന സർക്കാരിന്റെ കെടു കാര്യസ്ഥതമൂലം നഷ്ടമായി. ഇപ്പോൾ സമസ്ത മേഖലയിലും നികുതി വർധിപ്പിച്ചു ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.ഇതിനെതിരെ. നിയമ സഭയിലും പുറത്തും പ്രതിപക്ഷം സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഐഷാ ലത്തീഫ് സ്മാരക കോൺഫറൻസ് ഹാൾ ബെന്നി ബെഹനാൻ എം.പി., വി.എം.അലിയാർ സ്മാരക ലൈബ്രറി ടി.എൻ.പ്രതാപൻ എം.പി, ഡിജിറ്റൽ ആൻഡ് മീഡിയ വാർ റൂം കെ.പി.സി.സി.അംഗം എം.പി.ജാക്സൺ, വ്യാപാര മുറികൾ ടി.എം.നാസർ എന്നിവർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വെള്ളാങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. 

ടി.ജെ. സനീഷ് കുമാർ എം.എൽ.എ. മുഖ്യാതിഥിയായി. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.വി.എം. മൊഹിയുദ്ദീൻ, എ.ഐ.അഷ്റഫ് ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.യു.സുരേഷ് കുമാർ, പി.ഡി.ജോസ്,കമാൽ കാട്ടകത്തു. വി. മോഹൻദാസ്.എ.കെ.ശിവരാമൻ, എ.ചന്ദ്രൻ , ഇ.വി.സജീവ്, നസീമ നാസർ, ശശികുമാർ ഇടപ്പുഴ, രഞ്ജിനി , ഇ.എസ്.സാബു, വി.എം.ജോണി, എം.പി.സോണി, സക്കീർ കോൽപറമ്പിൽ.എന്നിവർ പ്രസംഗിച്ചു. 

ചടങ്ങിൽ 75 വയസ്സ് കഴിഞ്ഞ 175 മുൻ കാല കോൺഗ്രസ് പ്രവർത്തകർ , മുൻകാല ജനപ്രതിനിധികൾ, മുൻ മണ്ഡലം പ്രസിഡൻ്റുമാർ, സംസ്ഥാന കലോത്സവ വിജയികൾ തുടങ്ങിയവരെ ആദരിച്ചു.

Leave A Comment