പ്രാദേശികം

ചാവക്കാട് വമ്പൻ തിമിംഗലത്തിന്‍റെ ജഡം

ചാവക്കാട്: വമ്പൻ തിമിംഗലത്തിന്‍റെ ജഡം ചാവക്കാട് കടപ്പുറത്ത് കരയ്ക്കടിഞ്ഞു. തോട്ടാപ്പ് മരക്കമ്പനിക്ക് പുറക് വശത്തായാണ് സംഭവം. വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികള്‍ ജഡം കണ്ടത്. ചീഞ്ഞളിഞ്ഞ നിലയിലാണ് ജഡം കണ്ടെത്തിയത്. 

കടല്‍ഭിത്തിയോട് ചേര്‍ന്ന ഭാഗത്താണ് പ്രദേശവാസികൾ തിമിംഗലത്തിന്‍റെ ജഡം കണ്ടെത്തിയത്. കപ്പലും മറ്റുമിടിച്ച് അപകടത്തില്‍ പെട്ടതാകാനാണ് സാധ്യതയെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീരദേശ പൊലീസും പൊലീസും സ്ഥലത്തെത്തി. ജഡം നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Leave A Comment