കാർത്തിക ആഘോഷം : പേരൂർക്കാവിൽ കൊടിക്കൂറകൾ സമർപ്പിച്ചു
അഷ്ടമിച്ചിറ: പേരൂർക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കാർത്തികാഘോഷത്തിന്റെ ഭാഗമായി കൊടി കൂറകൾ നിർമ്മിച്ച് ക്ഷേത്രനടയിൽ സമർപ്പിച്ചു. കേരള ക്‌ഷേത്ര സംരക്ഷണ സമിതി പേരൂർക്കാവ് മാതൃ സമിതി അംഗങ്ങളാണ് കൊടിക്കൂറകൾ നിർമ്മിച്ച് നടയിൽ സമർപ്പിച്ചത്. ഈ മാസം 26നാണ് കാർത്തിക ആഘോഷം.
Leave A Comment