കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ ചാക്ക് നിറയെ പുകയില ഉത്പ്പന്നങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ജനതാ ആയുർവ്വേദ ആശുപത്രിക്ക് സമീപം റോഡിനോട് ചേർന്നാണ് പ്ലാസ്റ്റിക് ചാക്കിൽ നിറച്ച നിലയിൽ നൂറുകണക്കിന് പാക്കറ്റ് ഹാൻസ് കണ്ടെത്തിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് ചാക്ക് കണ്ടത്. തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി ഹാൻസ് കസ്റ്റഡിയിലെടുത്തു
Leave A Comment