തുമ്പൂർമുഴി ഡാമിൽ കാട്ടാന കൂട്ടമിറങ്ങി
ചാലക്കുടി: തുമ്പൂർമുഴി ഡാമിൽ കാട്ടാന കൂട്ടമിറങ്ങി.
വെള്ളിയാഴ്ച രാവിലെ 7 30 ഓടെയാണ് അഞ്ചു ആനകളുള്ള കൂട്ടം പുഴയിലൂടെ ചെക്ക് ഡാമിൻ്റെ താഴെ എത്തിയത്.
ഒരു മണിക്കൂറോളം സമയം പുഴയിൽ ആനക്കൂട്ടം 8:30 ഓടെ പുഴയുടെ താഴ്ഭാഗത്തുള്ള തുരുത്തുകളിലേക്ക് കയറിപ്പോയി. വേനൽ കടുത്തതോടെ തുമ്പൂർമുഴി ചെക്ക് ഡാമിന് സമീപപ്രദേശങ്ങളിൽ കാട്ടാനകൾ തമ്പടിക്കുന്നത് പതിവാണ്.
മുൻപും നിരവധി തവണ ചെക്ക് ഡാമിലേക്ക് പകൽ സമയങ്ങളിൽ കാട്ടാനകൾ ഇറങ്ങാറുണ്ടെങ്കിലും ഇത്രയും അധികം ആനകൾ കൂട്ടമായി എത്തുന്നത് ആദ്യമായാണ്. ഗാർഡന്റെ കോമ്പൗണ്ടിനകത്തേക്ക് ആനകൾ കയറാത്തതിനാൽ മറ്റു നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.
Leave A Comment