കെ സുധാകരന്റെ അറസ്റ്റ്: മാളയിൽ കോൺഗ്രസ് പ്രതിഷേധം
മാള: കെ.പി സി.സി. പ്രസിഡന്റ് കെ.സുധാകരനെഅറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ മാള ടൗണിൽ പ്രകടനം നടത്തി. ഡി സി സി ജന.സെക്രട്ടറി എ.എ.അഷ്റഫ് നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഓ.ജെ. ജിനേഷ്,കോൺഗ്രസ് നേതാവ് പി.ഡി.ജോസ്, കെ.എൻ. സജീവൻ, സേവീസ് ടൈറ്റസ് , എം.എ. ജോജോ, സന്തോഷ് അത്തപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
Leave A Comment