പ്രാദേശികം

ചാ​ല​ക്കു​ടി​യി​ല്‍ റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​ക്ക് അ​പ​ക​ടം

ചാ​ല​ക്കു​ടി: റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്. കൊ​ര​ട്ടി സ്വ​ദേ​ശി ജോ​യ്‌​സി ബി​ജി​ക്കാ​ണ് കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റത്. ഇ​വ​രെ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ച്ച​യോ​ടെ​ ദേ​ശീ​യ​പാ​ത​യി​ല്‍ ചാ​ല​ക്കു​ടി മേ​ല്‍​പ്പാ​ല​ത്തി​ൽ ആണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഈ ​സ​മ​യം ഇ​തുവ​ഴി വ​ന്ന ചാ​ല​ക്കു​ടി എം​എ​ല്‍​എ സ​നീ​ഷ് കു​മാ​ര്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് ഇ​വ​രെ ഉ​ട​ന്‍ ആ​ശ​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയത്.

Leave A Comment