സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണത്തിന് എത്തിയ ബാങ്ക് ജീവനക്കാരിയെ നായ കടിച്ചു പരിക്കേൽപ്പിച്ചു
കൊടുങ്ങല്ലൂർ: സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ചെയ്യുന്നതിന്നായി എത്തിയ യുവതിയെ നായ കടിച്ചു. പുല്ലറ്റ് സർവ്വീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജൻ്റ് എ.എസ്. സംഗീതയെയാണ് ചാപ്പാറ മുത്തിക്കടവ് ഭാഗത്തെ ഒരു വീട്ടിൽ വെച്ച് നായ കടിച്ച് പരുക്കേല്പിച്ചത്. സംഗീതയുടെ കൈയ്യിലാണ് നായ കടിച്ചത്. സംഗീതയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave A Comment