പ്രാദേശികം

കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു. എടവിലങ്ങ് കാര സ്വദേശി തളിക്കുളത്ത് ഇബ്രാഹിം കുട്ടി (70) യാണ് മരിച്ചത്.

കഴിഞ്ഞ മെയ് 25ന് കാര പുതിയറോഡിൽ സ്കൂട്ടറിൽ ഓട്ടോറിക്ഷയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം കുട്ടി മൂന്ന് മാസത്തിലധികമായി ചികിത്സയിലായിരുന്നു.

Leave A Comment