ആമ്പല്ലൂരില്‍ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ആമ്പല്ലൂര്‍: ആമ്പല്ലൂരില്‍ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പാലപ്പിള്ളി കാരികുളം പിച്ചെന്‍ വീട്ടില്‍ പരേതനായ അലവിയുടെ മകന്‍ 57 വയസുള്ള ഷെറീഫാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ആമ്പല്ലൂർ കമ്മ്യൂണിറ്റി ഹാളിന് സമീപത്തായിരുന്നു അപകടം.
ടാപ്പിങ് തൊഴിലാളിയായ ഷെറീഫ് ജോലി കഴിഞ്ഞ് പാലപ്പിള്ളിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തിൽപ്പെട്ട ഷെറീഫിൻ്റെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ മരിച്ച ഷെറീഫിൻ്റെ മൃതദേഹം പുതുക്കാട് പോലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Leave A Comment