എം.സി.ആൻ്റണി മോറേലി അന്തരിച്ചു
ചാലക്കുടി : 40 വർഷക്കാലം കുറ്റിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡണ്ടായിരുന്ന എം.സി.ആൻറണി മോറേലി (79) അന്തരിച്ചു. പരിയാരം, മൂർക്കനാട്, ഇരിങ്ങാലക്കുട, മാള തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ പ്രിൻസിപ്പാളുമായി സേവനം ചെയ്തിട്ടുണ്ട്. ജില്ലയിലെ ഏറ്റവും മികച്ച ഫാർമേഴ്സ് ബാങ്കായും ദേശീയ തലത്തിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കുന്നതിനും ഇദ്ദേഹത്തിൻ്റെ നേതൃത്വം വഴി കുറ്റിക്കാട് ബാങ്കിന് സാധിച്ചു.
ഭാരതത്തിലെ ആദ്യത്തെ സാമ്പത്തിക സാക്ഷരത കേന്ദ്രം ബാങ്ക് ആരംഭിച്ചതും ജില്ലയിലെ സഹകരണ മേഖലയിലെ ആദ്യ എ.ടി.എം. ആരംഭിച്ചതും എം.സി.ആൻറണി മാസ്റ്ററുടെ കാലഘട്ടത്തിലാണ്. ജനതാദളിൻ്റെ മുൻ സംസ്ഥാന കൗൺസിൽ അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. 2014 മുൻ.സഹകരണ വകുപ്പ് മന്ത്രിപി.ആർ.കുറുപ്പ് ൻ്റെ ജന്മശതാബ്ദി സ്മാരക അവാർഡ് എം.സി.ആൻ്റണിയ്ക്ക് ലഭിച്ചിരുന്നു.
സംസ്ക്കാരം
നാളെ ഉച്ചതിരിഞ്ഞ് 4 ന് (ജനു. 2)
സെൻ്റ്.ജോസഫ് ചർച്ച് മാരാങ്കോട്.
Leave A Comment