പ്രാദേശികം

കാരൂര്‍ വടക്കേച്ചിറ പാടശേഖരത്തില്‍ പാകമായ നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാതെ കര്‍ഷകര്‍

ആളൂര്‍: ആളൂര്‍ പഞ്ചായത്തിലെ കാരൂര്‍ വടക്കേച്ചിറ പാടശേഖരത്തില്‍ പാകമായ നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാതെ കര്‍ഷകര്‍ . പാടശേഖരത്തില്‍ വെള്ളം ഉള്ളതിനാന്‍ കൊയ്തുമെത്തി യന്ത്രം പാടത്ത്  ഇറക്കുവാന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. പഞ്ചായത്ത് അധികൃതരുടേയും മറ്റും അനാസ്ഥയാണ് പാകമായ നെല്ല് വിളവെടുക്കാന്‍ കഴിയാത്തതിന്  കാരണം. പാടശേഖരത്തിന് സമീപത്തെ തെക്കേച്ചിറ തടയിണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വെള്ളം തടഞ്ഞ് നിര്‍ത്തിയിരിക്കുന്നതാണ് വടക്കേച്ചിറ പാടശേഖരത്ത് വെള്ളം നിറയുവാന്‍ കാരണമെന്നും പറയുന്നു.

 പാടശേഖരത്തില്‍ വെള്ളം ഉള്ളതിനാല്‍ കൊയ്തു യന്ത്രം പാടശേഖരത്തില്‍ ഇറക്കുവാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഏഴ് ഏക്കറോളം വരുന്ന പാടശേഖരത്തെ നെല്ലാണ് കൊയ്യാന്‍  സാധിക്കാതെ നശിച്ചു കൊണ്ടിരിക്കുന്നത്. വടക്കുംച്ചേരി ജോയി,ആന്‍സി എന്നിവരാണ് ഇപ്പോള്‍ കൃഷിയിറക്കിയിരിക്കുന്നത്.

 ജലസേചന വകുപ്പ് അ്ധികൃതര്‍ക്കും,ആളൂര്‍ പഞ്ചായത്തിനും ഇത് സംബന്ധിച്ച പല തവണ പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാന്‍ തയ്യറായിട്ടില്ലെന്ന് പറയുന്നു. ജനുവരി പതിനഞ്ചിനുള്ളില്‍  തടയണയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും  പ്രശ്‌നത്തിന് പരിഹാരം ആവുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്.

എന്നാല്‍ ഇത്രയും  ദിവസം നെല്ല്  പാടശേഖരത്തിലെ വെള്ളത്തില്‍ നിന്നാല്‍  നശിക്കുവാന്‍ കാരണമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. അടിയന്തിരമായി വടക്കെച്ചിറ പാടശേഖരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തി  പാകമായ  നെല്ല് കൊയ്‌ത്തെടുക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Leave A Comment