പ്രാദേശികം

ചാലക്കുടിയിലെ ഹോട്ടലുകളിൽ പരിശോധന : പഴകിയ ഭക്ഷണ വസ്തുക്കൾ പിടികൂടി

ചാലക്കുടി: നഗരത്തിലെ  ഹോട്ടലുകളിലും,മാംസ വിൽപ്പന കേന്ദ്രങ്ങളിൽ ആരോഗ്യ വിഭാഗം സംയുക്ത പരിശോധന നടത്തി വിവിധ ഹോട്ടലുകളില്‍ നിന്നും ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. ചാലക്കുടി ടൗണ്‍ ഹാളിന് എതിര്‍വശത്തുള്ള മോഡി ഫുഡ് കോര്‍ട്ട്, പേരാമ്പ്ര ഹര്‍ഷ വര്‍ദ്ധന്‍, കാരീസ് ഫുഡ് കോര്‍ട്ട് തുടങ്ങിയ ഹോട്ടലുകളില്‍ നിന്നുമാണ് ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്. വിവിധയിനം പാചകം ചെയ്തതും,അല്ലാത്തതുമായ ഇറച്ചികള്‍, മീനുകള്‍, പൊറാട്ട, ചപ്പാത്തി, ബിരിയാണി, പുഴുങ്ങിയ കോഴിമുട്ട, പഴകിയ ഓയില്‍, കറികള്‍, പാചകം ചെയ്യുവാനുള്ള മാവുകള്‍ തുടങ്ങിയ ഭക്ഷണവസ്തുക്കളാണ് സംയുക്തമായ പരിശോധനയില്‍ പിടികൂടിയത്.

പത്തിലധികം ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഹോട്ടലുകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത ഹോട്ടലുകളില്‍ നിന്ന് നഗരസഭ ആരോഗ്യ വിഭാഗം പിഴിയിടാക്കി. തൃശ്ശൂരില്‍ നിന്നുള്ള ഭക്ഷ്യ സുരക്ഷ വിഭാഗവും,നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.

പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

Leave A Comment