പ്രാദേശികം

നിയന്ത്രണം വിട്ട ബൈക്ക് ബേക്കറിയിലേക്ക് ഇടിച്ചു കയറി; രണ്ട് പേർക്ക് പരിക്ക്

മാള: കോട്ടമുറിയിൽ നിയന്ത്രണം വിട്ട ബൈക്ക് ബേക്കറിയിലേക്ക് ഇടിച്ചു കയറി. സംഭവത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. അവിട്ടത്തൂർ സ്വദേശികളായ മാളിയേക്കൽ സ്റ്റെൽവിൻ(20), നാട്ടേക്കാട്ട് അരുൺ(20) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. പകൽ രണ്ടോടെയാണ് സംഭവം.

മാള സർക്കാർ ആശുപത്രിയിൽ ഇരുവരും ചികിത്സ തേടി. ബേക്കറിക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മാള ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കോട്ടമുറി ചിറയത്ത് ജിജോയുടെ ബേക്കറിയുടെ അകത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ബേക്കറിയുടെ ചില്ലുകൾ തകർന്ന് ഭക്ഷണ സാധനങ്ങൾ നശിച്ചിട്ടുണ്ട്.

Leave A Comment