പ്രാദേശികം

മുരിയാട് സംഘർഷം; കളക്ടറുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിക്കാൻ തീരുമാനം

മുരിയാട്: മുരിയാട് ധ്യാനേകേന്ദ്രത്തിലെ ആൾക്കൂട്ട മർദ്ദനത്തിൽ കളക്ടറുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിക്കാൻ തീരുമാനം.  ഇരിങ്ങാലക്കുട ആർ ഡി ഓ ഓഫിസിൽ വിളിച്ച യോഗത്തിലാണ് തീരുമാനം. ഇരു വിഭാഗവും ആക്രമിക്കില്ലന്ന് ഉറപ്പ് നൽകിയതായി ആർ ഡി ഓ ഷാജി പറഞ്ഞു.  ഏറ്റവും അടുത്ത ദിവസം തന്നെ സർവ്വകക്ഷി യോഗം വിളിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ആൾക്കൂട്ട മർദ്ദന കേസിൽ ഇന്നലെ പതിനൊന്ന് സ്ത്രീകളെ റിമാന്റ് ചെയ്തിരുന്നു. ചാലക്കുടി കോടതിയാണ് 11 സ്ത്രീകളെ റിമാൻഡ് ചെയ്തത്. എംപറർ ഇമ്മാനുവൽ സഭയുടെ വിശ്വാസികളാണ് റിമാന്റിലായ സ്ത്രീകൾ. സഭാബന്ധം ഉപേക്ഷിച്ച മുരിയാട് സ്വദേശി ഷാജിയെ സ്ത്രീകളുടെ സംഘം മർദിച്ചിരുന്നു. ആൾക്കൂട്ട മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെയാണ് അറസ്റ്റ്. വധശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Leave A Comment