കാലടിയിൽ വാഹനക്കുരുക്കിനിടെ എംപിയുടെ വാഹനം മുന്നോട്ട് എടുത്തതിനെ ചൊല്ലി തർക്കം
കാലടി: എറണാകുളം കാലടിയിൽ വാഹനക്കുരുക്കിനിടെ എം പിയുടെ വാഹനം മുന്നോട്ടെടുത്തതിനെച്ചൊല്ലി തർക്കം. കാലടി ജംഗ്ഷനിലെ കടുത്ത വാഹനതിരക്കിനിടെ ബെന്നി ബഹനാന്‍റെ വാഹനം മുന്നോട്ടെടുത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്.
തുടർന്ന് എം പിയുടെ ഡ്രൈവർ മറ്റൊരു വാഹനയാത്രക്കാരനെ മർദിച്ചെന്നാണ് ആരോപണം. ഒടുവിൽ നാട്ടുകാർ ചേർന്ന് ഡ്രൈവർ പൊലീസിൽ ഏൽപ്പിച്ചു. എം പി മറ്റൊരു വാഹനത്തിൽ ഇവിടെനിന്ന് പോവുകയും ചെയ്തു.
എന്നാൽ ആർക്കും പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് കാലടി പൊലീസ് അറിയിച്ചു.
Leave A Comment