അഗ്നി തെളിഞ്ഞു; അതിരുദ്ര മഹായാഗത്തിന് കൊടകരയിൽ തുടക്കമായി
കൊടകര: വട്ടേക്കാട് തപോവനം ശ്രീ ദക്ഷിണാമൂർത്തി നവഗ്രഹ ശിവക്ഷേത്രത്തിൽ അതിരുദ്രു മഹായാഗത്തിന് തുടക്കമായി. ജനുവരി 9 മുതൽ 19 വരെ അതിരുദ്രു മഹായാഗം നീണ്ടുനില്‍ക്കും. മഹായാഗത്തിന്റെ പ്രഥമദിനമായ ഇന്ന് രാവിലെ ചാലക്കുടി ഭാഗവത ഗ്രാമം ആചാര്യൻ ഉദിത് ചൈതന്യ സ്വാമികൾ ഭദ്രദീപം തെളിയിച്ച് യാഗം ആരംഭിച്ചു. യാഗത്തിൽ ഡി.ജി.പി. റവാഡാ അജാദ് ചന്ദ്രശേഖർ ഐപിഎസും ഭാര്യ, ഗായകൻ എം.ജി. ശ്രീകുമാര്‍ , ഭാര്യ ലേഖ ശ്രീകുമാര്‍, സിനി ആര്ടിസ്റ് നയന താര തുടങ്ങിയവര്‍ ദര്ശനം നടത്തി. തുടര്‍ന്ന്‍ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഡോക്ടർ വിനീത് ഭട്ട് മുഖ്യപ്രഭാഷണം നടത്തി. എ.എ. പ്രഭാകരാനന്ദ സ്വാമികൾ, കെ.ആർ. ദിനേശൻ, മുകുന്ദൻ കളരിക്കൽ, പി.കെ. ദിനേശൻ, എ.ബി. വിശ്വംഭരൻ ശാന്തി എന്നിവർ സംസാരിച്ചു.
Leave A Comment