ആനയുടെ ആക്രമണത്തിൽ 20 വർഷമായി തളർന്നു കിടക്കുന്നു ; സുമനസുകളുടെ സഹായം തേടി ഒരു കുടുംബം
മാള: ആനയുടെ ആക്രമണത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ മദ്ധ്യവയസ്കന്‍ ചികിത്സാ സഹായം തേടുന്നു. മാള കോള്‍ക്കുന്ന് ചുങ്കത്ത് പറമ്പില്‍ കൊച്ചയ്യപ്പന്‍ മകന്‍ ശശിയാണ് തുടര്‍ ചികിത്സക്കായി സഹായം തേടുന്നത്.
2002-ല്‍ വെള്ളാങ്ങല്ലൂരിലെ സ്വകാര്യ മരകമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ നടത്തിയെങ്കിലും അസുഖത്തിന് കുറവൊന്നും ഉണ്ടായിട്ടില്ല. ഉണ്ടായിരുന്ന 5സെന്റ് ഭൂമി വിറ്റാണ് ചികിത്സ നടത്തിയത്.
ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്നതാണ് ഇയാളുടെ കുടുംബം. ഭാര്യ തൊഴിലുറപ്പ് ജോലിക്ക് പോയികിട്ടുന്ന തുക കൊണ്ടാണ് ഇവരുടെ കുടുംബം കഴിഞ്ഞു പോകുന്നത്. ഇപ്പോള്‍ മൂത്രാശയ രോഗം കൂടി ഇദ്ദേഹത്തെ ബാധിച്ചിരിക്കുകയാണ് . രോഗം മാറുന്നതിന് ഓപ്പറേഷന്‍ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അതിന് വലിയൊരു തുക ആവശ്യമായി വരും. ഇത്രയും തുക എങ്ങനെ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് ഈ നിര്‍ധന കുടുംബം.
കിടപ്പു രോഗിയായ ശശിയെ ശുശ്രൂഷിക്കേണ്ടത് മൂലം ഭാര്യക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ് . ഈ കുടുംബത്തെ സഹായിക്കാന്‍ സുമനസുള്ളവര്‍ .
ശശി സി.കെ / ശാന്ത എം.കെ,
അക്കൗണ്ട് നമ്പര്‍ 24620100013791
ബാങ്ക് ഓഫ് ബറോഡ ,
അഷ്ടമിച്ചിറ ബ്രാഞ്ച്,
ഐഎഫ്എസ്സി കോഡ് BARB0ASHTAM ,
ഫോണ്‍; 9605143089
സഹായം എത്തിക്കുക.
Leave A Comment