പ്രാദേശികം

കളമശേരിയില്‍ 400 കിലോ പഴകിയ ഇറച്ചി പിടികൂടി

കൊച്ചി: കളമശേരിയില്‍ നാനൂറ് കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലത്തുനിന്നാണ് ഇറച്ചി പിടികൂടിയത്.പരിസരവാസികളുടെ പരാതിയില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവന്ന് കൊച്ചിയിലെ ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ സൂക്ഷിച്ച ഇറച്ചിയാണിത്. ഇത് അഴുകി തുടങ്ങിയ നിലയിലായിരുന്നു.

ഇറച്ചി ഇത്തരത്തില്‍ സൂക്ഷിക്കാനുള്ള ലൈസന്‍സ് ഇവര്‍ക്കില്ലെന്ന് നഗരസഭ അറിയിച്ചു. പിടിച്ചെടുത്ത ഇറച്ചി ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്‍റിൽ കൊണ്ടുപോയി നശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave A Comment