പറവൂരിൽ പഴകിയ ചെമ്മീനും കക്കയിറച്ചിയും പിടിച്ചെടുത്തു
പറവൂർ : നഗരത്തിൽ നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു.
നഗരസഭാ ഓഫീസ് കാര്യാലയത്തിന് സമീപമുള്ള മാളിലെ ഡ്രാഗൻ ചോപ് എന്ന കടയിൽനിന്ന് പഴകിയ ചെമ്മീൻ, കക്കയിറച്ചി തുടങ്ങിയവ പിടിച്ചെടുത്തതിൽ ഉൾപ്പെടും.
ടെമ്പിൾ റോഡിലെ സംസം ഹോട്ടലിൽനിന്നും ഉത്പാദക വിവരങ്ങളും എക്സ്പയറി തീയതിയും രേഖപ്പെടുത്താത്ത ചപ്പാത്തി, കുബ്ബൂസ് എന്നിവയും പിടിച്ചെടുത്തു.
കൂടാതെ ഇവിടെനിന്ന് പഴക്കമുള്ള മയോനൈസും കണ്ടെടുത്തു. വിവിധ ബാർ ഹോട്ടലുകളിലും പരിശോധനയുണ്ടായി. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങൾ ഹോട്ടലുകളുടെ പേരുസഹിതം നഗരസഭാ കാര്യാലയത്തിൽ പ്രദർശിപ്പിച്ചു.
Leave A Comment