പ്രാദേശികം

അത്താണി മാർക്കറ്റ് റോഡ്‌ തുറന്നു

അത്താണി : ജില്ലാ പഞ്ചായത്തിന്റെ മെയ്ന്റനൻസ് ഫണ്ടിൽനിന്നും രണ്ടു തവണയായി 45 ലക്ഷം രൂപ ചെലവിട്ട് ടൈൽ വിരിച്ച് നവീകരിച്ച അത്താണി മാർക്കറ്റ്റോഡ്‌ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻറ് പി.വി. കുഞ്ഞ്, വൈസ് പ്രസിഡൻറ് സന്ധ്യ നാരായണപിള്ള, ദിലീപ് കപ്രശ്ശേരി, സി.വൈ. ശാബോർ, മുഹമ്മദ് ഹുസൈർ, ടി.എ. ചന്ദ്രൻ, ജോബി നെൽക്കര, സി.എസ്‌. അസീസ്, എ.കെ. ധനേഷ്, ടി.വി. സൈമൺ, പോളി കാച്ചപ്പിള്ളി, ജെർളി കപ്രശ്ശേരി എന്നിവർ പങ്കെടുത്തു.

Leave A Comment