കടലിൽ അകപ്പെട്ട വള്ളത്തിനും 38 തൊഴിലാളികള്‍ക്കും രക്ഷകരായി ഫിഷറീസ് റെസ്ക്യുബോട്ട്
അഴീക്കോട്: എഞ്ചിൻ തകരാറിലായി കടലിൽ അകപ്പെട്ട വള്ളവും 38 തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യുബോട്ട് രക്ഷപെടുത്തി. ഇന്ന് പുലർച്ചെ വൈപ്പിനിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ആലപ്പുഴ പുന്നപ്ര സ്വദേശി ലൂഷ്യസിന്റെ ഉടമസ്ഥതയിലുള്ള മദർ മേരി എന്ന ഇൻബോർഡ് വള്ളമാണ് അഴീക്കോട് അഴിമുഖത്ത് നിന്നും അഞ്ച് നോട്ടിക്കൽ മൈൽ അകലെ വെച്ച് അപകടത്തിൽ പ്പെട്ടത്.
എഞ്ചിനിലേക്കുള്ള വാട്ടർ പമ്പ് തകരാറിലായി വള്ളം അപകടാവസ്ഥയിലാകുകയായിരുന്നു. ബോട്ടുടമ ഉടനെ അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.തുടർന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനിതയുടെ നിർദ്ദേശപ്രകാരം ഫിഷറീസ് റെസ്ക്യൂ ബോട്ട് 38 തൊഴിലാളികളെയും വള്ളത്തെയും ഇന്ന് ഉച്ചയോടെ കരയിലെത്തിച്ചു.
മറൈൻ ഹെഡ് ഗാർഡ് ജോബിൻ, റെസ്ക്യൂ ഗാർഡ് മാരായ അൻസാർ, ഫസൽ, സ്രാങ്ക് ദേവസി, ഡ്രൈവർ റോക്കി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Leave A Comment