പ്രാദേശികം

വെള്ളാങ്ങല്ലൂരിൽ വി രാംദാസ് അനുസ്മരണം

വെള്ളാങ്ങല്ലൂർ: ലീഡർ . കെ . കരുണാകരൻ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ വി രാദാസ് അനുസ്മരണം നടത്തി. വേദിയുടെ രക്ഷാധികാരിയും, മുതിർന്ന കോൺഗ്രസ് നേതാവും, ഐഎൻടിയുസി നേതാവും ആയിരുന്നു വി രാമദാസ്.

രാംദാസിന്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു. പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാമദാസ് ഏ ആർ അനുസ്മരണ പ്രഭാഷണം നടത്തി. ഗഫൂർ മുളംപറമ്പിൽ അധ്യക്ഷത വഹിച്ചു.

ജോയി കോലംകണ്ണി, എം എസ് കാശി വിശ്വനാഥൻ, കെ രാജേന്ദ്രൻ, സലീം കാട്ടകത്ത്, കെ പി ജോസ് എന്നിവർ പ്രസംഗിച്ചു.

Leave A Comment