ബൈക്ക് യാത്രികൻ ടാങ്കർ ലോറിയിടിച്ചു മരിച്ചു
വരാപ്പുഴ: ദേശീയപാത 66 വരാപ്പുഴയില്‍ ബൈക്ക് യാത്രികന്‍ ടാങ്കര്‍ലോറിയിടിച്ച് മരിച്ചു. കടമക്കുടി മണവാളന്‍ വീട്ടില്‍ ചാക്കോയുടെ മകന്‍ ഡേവീസ്(61)ആണ് മരിച്ചത്.
ദേശീയപാതയില്‍ വരാപ്പുഴ പുത്തന്‍പള്ളി ഭാഗത്ത് വെള്ളി രാവിലെ 10നാണ് അപകടം. ചേരാനല്ലൂർ ഭാഗത്തേക്ക് പോകുന്നതിനിടെ ബൈക്കില്‍ ടാങ്കര്‍ലോറി മുട്ടിയതിനെ തുടർന്ന് തെറിച്ചുവീണ ഡേവീസ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ടാങ്കര്‍ലോറിയും ബൈക്കും ഒരേ ദിശയിലാണ് സഞ്ചരിച്ചിരുന്നത്.
വരാപ്പുഴ പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കളമശ്ശേരി എ ആര്‍ ക്യാമ്പില്‍ നിന്നും എസ്ഐ ആയി വിരമിച്ചയാളാണ് ഡേവീസ്. ടാങ്കർ ലോറി ഡ്രൈവറായ കോഴിക്കോട് ബേപ്പൂർ സ്വദേശി തെക്കേടത്ത് പറമ്പിൽ വീട്ടിൽ റിഫാഹ് (41) നെ അറസ്റ്റ് ചെയ്തു.
ടാങ്കര്‍ ലോറിയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കടമക്കുടി സ്വദേശിയായ ഡേവീസ് ഇപ്പോള്‍ വരാപ്പുഴ ഷാപ്പുപടിക്ക് സമീപമാണ് താമസം. സംസ്കാരം പിന്നീട്.
Leave A Comment