ആലുവ ശിവരാത്രി: മണപ്പുറത്ത് പന്തലിന് കാൽനാട്ടി
ആലുവ : ആലുവ നഗരസഭയുടെ ആഭിമുഖ്യത്തിൽ മണപ്പുറത്ത് ശിവരാത്രി തയ്യാറെടുപ്പുകൾ ആരംഭിച്ചു. നഗരസഭയുടെ വ്യാപാരമേളയുടെ പന്തലിന് നഗരസഭാ ചെയർമാൻ എം.ഒ. ജോൺ കാൽനാട്ടി.
വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സ്ഥിരം സമിതി അധ്യക്ഷൻമാരായ ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, ഫാസിൽ ഹുസൈൻ, ലിസ ജോൺസൺ, സെക്രട്ടറി മുഹമ്മദ് ഷാഫി, ഫൺ വേൾഡ് ആൻഡ് റിസോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ എം.കെ. നായർ, കൗൺസിലർമാർ എന്നിവർ സംസാരിച്ചു.
Leave A Comment