പ്രാദേശികം

മാള മെറ്റ്സ് കോളേജിൽ ഏകദിന ശിൽപശാല

മാള : മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസൽ അവസാന വർഷ വിദ്യാർത്ഥികൾക്കായി സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള "അസാപി"ന്റെ നേതൃത്വത്തിൽ "വർക്ക് റെഡിനസ്" എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
അസാപ്  സ്കിൽ ഡവലപ്മെന്റ് എക്സിക്യൂട്ടിവ് അശ്വതി മധുവിന്റെ നേതൃത്വത്തിലായിരിന്നു ശില്പശാല.

 കോളേജ്  ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസാപ് കോ ഓർഡിനേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ ശാന്തിനി,  ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി ഡോ. ദീപു വർഗ്ഗീസ്,മെറിൻ കെ. സോജൻ എന്നിവർ സംസാരിച്ചു.

Leave A Comment