പ്രാദേശികം

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനവും കരട് രേഖയുടെ പ്രകാശനവും നടന്നു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സാമ്പത്തിക വർഷത്തെ വികസന സെമിനാർ ഉദ്ഘാടനവും കരട് രേഖയുടെ പ്രകാശനവും നടന്നു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി .കെ ഡേവിസ് ഉദ്ഘാടനം  നിർവഹിച്ചു. ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍  അദ്ധ്യക്ഷയായി.

 വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു . പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഇ .കെ അനൂപ്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ്, ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി .ആർ ബാലൻ, ബ്ലോക്ക് മെമ്പർമാർ, ഇമ്പ്ലിമെന്റിങ് ഓഫീസർമാർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവരും സെമിനാറിൽ സന്നിഹിതരായിരുന്നു

Leave A Comment